ട്രംപ്-പുതിൻ ചര്‍ച്ച വിജയിച്ചാല്‍ അഴിയുമോ തീരുവക്കുരുക്ക്

#ഡോ. വി.കെ. വിജയകുമാര്‍
ഡൊണാൾഡ് ട്രംപും വ്ലാദിമിർ പുതിനും | Photo: AFP
ഡൊണാൾഡ് ട്രംപും വ്ലാദിമിർ പുതിനും | Photo: AFP

ലോക വിപണി ഉറ്റുനോക്കുന്നത് ആഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് -പുതിൻ കൂടിക്കാഴ്ചയെയാണ്. ഈ ചര്‍ച്ചകളുടെ ഫലമായി റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുകയാണെങ്കില്‍ വിപണി സാഹചര്യം പാടെ മാറും. റഷ്യയുടെ മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയിട്ടുള്ള ശിക്ഷാ തീരുവയും അപ്രസക്തമാകും. എന്നാല്‍ ഇത് കാത്തിരുന്നുതന്നെ കാണണം. അത്ര വലിയ ഈഗോയുള്ള വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ പ്രതികരണങ്ങളില്‍ അതൃപ്തനാണ് ട്രംപ്.

എന്തുകൊണ്ട് ഇന്ത്യയെ ട്രംപ് ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ട്രംപ് ആഭ്യന്തരമായി വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കുപ്രസിദ്ധ ലൈംഗികാപവാദമായ എപ്സ്‌റ്റൈന്‍സ് ഫയല്‍സ് കേസില്‍ ട്രംപിന്റെ പേരുണ്ട്. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് മനപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കരുതുന്നവരുണ്ട്. മറ്റൊന്ന് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ 'എട്ടുകാലി മമ്മൂഞ്ഞ്' വാദം ഇന്ത്യ പാടേ തിരസ്‌കരിച്ചതാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നോട്ടമിട്ടിരിക്കുന്ന ട്രംപിന് ഇത് തീരെ പിടിച്ചിട്ടില്ല.

Content Highlights: The Trump-Putin Meeting: A Turning Point for the Russia-Ukraine War and International Trade?

Continue reading