കുറഞ്ഞ പലിശയുടെ കാലം കഴിയുന്നു; ഇത്തവണ ആർ.ബി.ഐ. റിപ്പോ നിരക്ക് കൂട്ടിയേക്കും

#Money Desk
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

കുറഞ്ഞ പലിശയുടെ കാലം അവസാനിക്കുകയാണോ? നീണ്ട ഇടവേളയ്ക്കുശേഷം ഇത്തവണത്തെ പണനയ സമിതി യോഗത്തിൽ റിപ്പോ നിരക്ക് കൂട്ടിയേക്കും. കാൽ ശതമാനം വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ നിലവിലെ 5.25 ശതമാനം 5.50 ശതമാനമായി ഉയരും. അങ്ങനെയെങ്കിൽ 2023 ഫെബ്രുവരിക്കു ശേഷമുള്ള ആദ്യത്തെ നിരക്ക് വർധനയുമാകുമത്. പണപ്പെരുപ്പ നിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോള വിപണിയിലെ ക്രൂഡ് വിലവർധന, യു.എസ്. ഫെഡ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തുന്നത് എന്നിവ ആർ.ബി.ഐ.യെയും നിരക്ക് വർധനയ്ക്ക് പ്രേരിപ്പിച്ചേക്കാം.

നിലവിലെ സാഹചര്യം

ഓഗസ്റ്റിലെ നയ അവലോകനത്തിൽ ആർ.ബി.ഐ. റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിലനിർത്തുകയും 'നിഷ്പക്ഷ' (Neutral) നിലപാട് തുടരുകയും ചെയ്തിരുന്നു. നിരക്ക് കുറയ്ക്കാനുള്ള സാധ്യത വിപണിയിൽ പ്രകടമല്ല. വർധനവുണ്ടായേക്കുമെന്ന സൂചന വിപണിയിൽ ശക്തവുമാണ്. ആർ.ബി.ഐ.യുടെ പണനയ സമിതി തീരുമാനം ഒക്ടോബർ ഏഴിനാണ് പ്രഖ്യാപിക്കുക.

പ്രധാന കാരണങ്ങൾ

റീട്ടെയിൽ

പണപ്പെരുപ്പം 

4.82% ആയി

ആർ.ബി.ഐയുടെ

ലക്ഷ്യമായ 4%

എന്നതിനേക്കാൾ

മുകളിലാണ്

നിലവിലുള്ളത്. ഉത്സവ

സീസണിൽ ഇത്

പരമാവധി

ഉയർന്നേക്കാം.

രൂപയുടെ

മൂല്യത്തകർച്ച

ഡോളറിനെതിരെ

രൂപയുടെ മൂല്യം

₹96 കടന്ന് ₹97 ലേക്ക്

അടുത്തുകൊണ്ടിരിക്കുന്നു.

ഇറക്കുമതി അധിഷ്ഠിത

പണപ്പെരുപ്പ

സാധ്യത കൂടുന്നു.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില

ബാരലിന് 100 

ഡോളറിന് മുകളിൽ

തുടരുന്നു.

രാജ്യത്തെ ഊർജ-

ഉത്പാദന

ചെലവുകൾ കൂടുന്നു.

ആഗോള

നയങ്ങൾ 

യു.എസ്. ഫെഡറൽ

റിസർവും മറ്റ് പ്രധാന

ബാങ്കുകളും പലിശ

നിരക്കുകൾ ഉയർത്തുന്നു.

യു.എസ്. ട്രഷറി

ആദായം ഉയരുന്നത്

ഇന്ത്യയും യു.എസും

തമ്മിലുള്ള പലിശ

നിരക്കുകളിലെ വിടവ്

കുറയ്ക്കുകയും രൂപയിൽ

കൂടുതൽ സമ്മർദം

 ചെലുത്തുകയും

ചെയ്യുന്നു.

Content Highlights: RBI is expected to raise the repo rate by 0.25% to 5.50%., First potential rate hike since February 2023., Driven by rising inflation, rupee depreciation, and global crude oil prices., Monetary Policy Committee decision will be announced on October 7.