ബാങ്കുകള്‍ വിദേശ റഡാറില്‍: എത്തുന്നത് കോടികളുടെ നിക്ഷേപം, സാധ്യതകള്‍ വിലയിരുത്താം

രാജ്യത്തെ ബാങ്കുകളിലേയ്ക്ക് വന്‍തോതില്‍ വിദേശ നിക്ഷേപമൊഴുകുന്നു. ഈ വര്‍ഷം മാത്രം 1.32 ലക്ഷം കോടി രൂപയുടെ (15 ബില്യണ്‍ ഡോളര്‍) ഇടപാടുകളാണ് നടന്നത്. അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച, ബാങ്കിങ് സേവനങ്ങള്‍ ഇനിയുമേറെ പേരിലേക്ക് എത്താനുണ്ടെന്ന യാഥാര്‍ഥ്യം, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സംവിധാനം എന്നിവയാണ് വിദേശികളെ ആകര്‍ഷിക്കുന്നത്.
കിട്ടാക്കടവും തകര്‍ച്ചയും നേരിട്ട വര്‍ഷങ്ങള്‍ പിന്നിട്ടാണ് അടുത്തിടെ ബാങ്കുകള്‍ പുതുജീവന്‍ നേടിയത്. നിരന്തരമായ പരിഷ്‌കാരങ്ങളും ശുദ്ധീകരണ പ്രക്രിയകളും നിലവില്‍ ധനകാര്യമേഖലയെ കൂടുതല്‍ സുതാര്യവും ശക്തവുമാക്കിയിട്ടുണ്ട്. അതോടൊപ്പം പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്‍സാധ്യതയാണ് വിദേശികള്‍ക്കുമുന്നില്‍ തുറന്നിടുന്നത്.
Content Highlights: Explore the surge of foreign investment in Indian banks, with $15 billion flowing in. Discover the factors driving this growth and future opportunities in digital banking and public sector banks.