ട്രംപ് താരിഫ്: തിരിച്ചടി നേരിട്ട് കറന്‍സിയും കമ്മോഡിറ്റിയും, പ്രത്യാഘാതം തുടരുമോ?

#ഹരീഷ് വി.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ | Photo: AFP
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ | Photo: AFP

വ്യാപാര സംഘര്‍ഷം നാടകീയമായി വര്‍ധിപ്പിച്ച്, ട്രംപ് എല്ലാ ഇന്ത്യന്‍ ഇറക്കുമതിക്കും ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചു. ഒപ്പം ഓഗസ്റ്റ് 6 മുതല്‍ 25 ശതമാനം അധിക ചുങ്കം കൂടി ഏര്‍പ്പെടുത്തി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം അവിഘ്നം തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കമെന്നു വ്യക്തം. എന്നാല്‍ ഇത്  ഇന്ത്യയുടെ സാമ്പത്തിക, ഉത്പന്ന വിപണികളില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

സ്വര്‍ണ്ണവും വെള്ളിയും 
ബുള്ള്യന്‍ വിപണിയില്‍ നിന്നാണ് ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായത്. ആഗോള അസ്ഥിരതയും രൂപയുടെ ദൗര്‍ബല്യവും അധിക തീരുവ കാരണമുണ്ടായ വിലക്കയറ്റ ഭീതിയും ഓഗസ്റ്റ് 8ന് ഇന്ത്യയില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തിച്ചു. വെള്ളി വിലയും സമാന്തരമായി വര്‍ധിച്ചു. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ആഭരണ, രത്ന വ്യാപാര മേഖലയിലാണ് തീരുവ നേരിട്ട് ശക്തിയായി ബാധിക്കുക.

Content Highlights: Impact of Trade Tariffs on Indian Commodity and Currency Markets

Continue reading