സുരക്ഷിതത്വത്തിന്റെ പ്രകാശ ഗോപുരം: അനിശ്ചിതത്വങ്ങള്‍ നേട്ടമാക്കാന്‍ സ്വര്‍ണം

#ഹരീഷ് വി.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഗോള ആഭ്യന്തര വിപണികളില്‍ സ്വര്‍ണ വില മുമ്പെങ്ങുമില്ലാത്ത ഉയരങ്ങളിലാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3600 ഡോളറും ഇന്ത്യന്‍ വിപണിയില്‍ 10 ഗ്രാമിന് 1,09,000 രൂപയും കടന്നിരിക്കുന്നു. ആഗോള സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, നിക്ഷേപകരുടെ അഭിരുചിയിലെ മാറ്റം എന്നിവയാണ് ഈ സാഹചര്യമുണ്ടാക്കിയത്. 

സാമ്പത്തിക അനിശ്ചിതത്വം  
സാമ്പത്തിക വളര്‍ച്ചാ വേഗക്കുറവ്, തുടരുന്ന പണപ്പെരുപ്പം, ആശങ്കാജനകമായ വ്യാപാര നയങ്ങള്‍ എന്നിവ ചേര്‍ന്നു സൃഷ്ടിച്ച സാഹചര്യങ്ങളിലൂടെ ക്ലേശിച്ചു നീങ്ങുകയാണ് ആഗോള സമ്പദ്ഘടന. യുഎസ് സമ്പദ്‌വ്യവസ്ഥ ക്ഷീണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. നേരത്തേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനേക്കാള്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. മാന്ദ്യ ഭീഷണി ഉയര്‍ത്തുന്ന ഈ അന്തരീക്ഷം സ്വര്‍ണത്തിലേക്കു തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. പ്രസിഡന്റ് ട്രംപിന്റെ പണ, വ്യാപാര നയങ്ങള്‍ വിപണിയുടെ ആശങ്ക വീണ്ടും വര്‍ധിപ്പിച്ചിരിക്കയാണ്.

Content Highlights: The Golden Beacon: Analyzing the Factors Driving Gold's Record Highs

Continue reading