സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 57,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 720 രൂപ കുറഞ്ഞ് 57,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 90 രൂപ, കുറഞ്ഞ് 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ചയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 79633 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔണ്‍സിന് 2,648 ഡോളറാണ്.
Content Highlights: Gold prices in India fell by ₹720 per sovereign