കുതിച്ച് സ്വർണം: 3,160 രൂപ ഉയർന്ന് പവന് 1,16,800 രൂപയായി

Photo:Gettyimages
Photo:Gettyimages

കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം സ്വർണ വിലയിൽ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 3,160 രൂപ കൂടി 1,16,800 രൂപയായി. 1,13,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഗ്രാമിന്റെ വിലയാകട്ടെ 395 രൂപ കൂടി 14,600 രൂപയുമായി.

യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും കടപ്പത്ര ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിച്ചു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33 ശതമാനം ഉയർന്ന് 1,58,521 നിലവാരത്തിലെത്തി. ആഗോള വിപണിയിലാകട്ടെ രണ്ട് മാസത്തെ ഉയർന്ന നിരക്കിലാണ് വില.

സപ്പോർട്ട്

റെസിസ്റ്റൻസ്

സ്വർണ്ണം

₹ 1,56,650, ₹ 1,55,500

₹ 1,58,800, ₹ 1,60,000

വെള്ളി

₹ 2,34,400, ₹ 2,32,000

₹ 2,39,100, ₹ 2,41,000

Content Highlights: Kerala gold price increased by Rs 3,160 per pavan., Current pavan price stands at Rs 1,16,800., Gram price increased by Rs 395 to reach Rs 14,600., Driven by falling US dollar, Federal Reserve concerns, and geopolitical tensions.