റെക്കോഡ് കുതിപ്പ്: 75,000 കടന്ന് സ്വര്‍ണ വില

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

ടവേളയ്ക്കുശേഷം വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില. സംസ്ഥാനത്ത് പവന്റെ വില 75,040 രൂപയായി. ഗ്രാമിന് 9,380 രൂപയും. 

ജൂണ്‍ 14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോഡ് നിലവാരം. ബുധനാഴ്ച മാത്രം പവന്റെ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവാഴ്ചയാകട്ടെ 840 രൂപയും കൂടി. അതോടെ രണ്ട് ദിവസത്തിനിടെ 1,600 രൂപയാണ് വര്‍ധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തിലാണ് വില. 

ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങളും ഡോളറിന്റെ മൂല്യമിടിവുമൊക്കെയാണ് ആഗോള വിപണിയിലെ വില വര്‍ധനവിന് പിന്നില്‍. 
 

Content Highlights: Gold Price Soars to Record High: ₹75,040 per Sovereign in Kerala