സ്വർണവില ഇടിയുന്നു: പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി

തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ തിരുത്തൽ. കഴിഞ്ഞ ദിവസം ഒരുലക്ഷത്തിന് താഴെയെത്തിയ സ്വർണത്തിന് ബുധനാഴ്ചയും രണ്ടായിരം രൂപയിലേറെ നഷ്ടമായി. പവന്റെ വില 2,040 രൂപ കുറഞ്ഞ് 97,720 രൂപയിലെത്തി. ഗ്രാമിന് 12,215 രൂപയുമായി. ഏതാനും ദിവസങ്ങളായി വില തുടർച്ചയായി താഴുന്ന പ്രവണതയായിരുന്നു.
2026 ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് നിരക്ക്. ഇതുമായി താരതമ്യം ചെയ്താൽ പത്തുമാസംകൊണ്ട് പവൻവിലയിൽ 33,440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇടിവിന് കാരണം
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,790 ഡോളറിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ സമ്മർദം തുടരുകയാണെങ്കിൽ ഇനിയും വില ഇടിഞ്ഞേക്കാം.
അതേസമയം ആഗോള അനിശ്ചിതത്വങ്ങൾ വർധിച്ചാൽ സ്വർണവില വീണ്ടും ഉയരാനുള്ള സാഹചര്യവുമുണ്ട്. 2026 ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്നു. ആ നിലയിൽനിന്ന് അന്താരാഷ്ട്ര വിപണിയിലെ ഇടിവ് രൂക്ഷമാണ്. എങ്കിലും അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിൽ പൂർണമായി വരാത്തതിന് കാരണം ഇറക്കുമതിത്തീരുവയിൽ വരുത്തിയ വർധനയാണ്.
Content Highlights: Sovereign gold price drops by Rs 2,040 to Rs 97,720, Gram price falls to Rs 12,215, US Federal Reserve interest rate hikes impact global gold prices, Significant drop compared to the record high in January 2026