നിരക്കുഭീതിയിൽ സ്വർണവും വെള്ളിയും: ഇ.ടി.എഫുകളിലെ തകർച്ച ഇങ്ങനെ

#Wealth Desk
Image:Freepik
Image:Freepik

യു.എസ്. ഫെഡറൽ റിസർവ് നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും തകർച്ച നേരിട്ടു. ഇതേത്തുടർന്ന് ഇ.ടി.എഫ്. (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്) വിപണിയിലും കുത്തനെ ഇടിവുണ്ടായി. വെള്ളി ഇ.ടി.എഫിൽ മൂന്നു ശതമാനത്തിലധികവും സ്വർണത്തിൽ രണ്ടു ശതമാനവുമാണ് തകർച്ച പ്രകടമായത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 14 മാസത്തെ താഴ്ന്ന നിരക്കിലെത്തിയപ്പോൾ, വെള്ളിവില ഔൺസിന് 46 ഡോളറിന് താഴേക്ക് പതിച്ചു. ആഗോള സ്‌പോട്ട് വിലകളിലുണ്ടായ ഈ കനത്ത ഇടിവ്, ഇ.ടി.എഫ്. രൂപത്തിൽ സ്വർണത്തിലും വെള്ളിയിലും നിക്ഷേപം നടത്തുന്ന ചെറുകിട നിക്ഷേപകർക്ക് തിരിച്ചടിയായി.

ഈടിഎഫ്

ഇടിവ്

(ശതമാനത്തിൽ)

വ്യാപാര വില

(രൂപയിൽ)

വെള്ളി ഇ.ടി.എഫ്.

   

നിപ്പോൺ ഇന്ത്യ സിൽവർ

ഈടിഎഫ്

-3.18%

₹155.64

എസ്.ബി.ഐ സിൽവർ

ഈടിഎഫ് 

-3.15%

₹159.85

ഐസിഐസിഐ പ്രുഡൻഷ്യൽ

സിൽവർ ഈടിഎഫ് 

-3.05%

₹162.38

റ്റാറ്റാ സിൽവർ ഈടിഎഫ് 

-3.05%

₹15.88

സ്വർണ ഇ.ടി.എഫ്.

   

ഐസിഐസിഐ പ്രുഡൻഷ്യൽ

ഗോൾഡ് ഈടിഎഫ് 

-1.84%

₹111.84

നിപ്പോൺ ഇന്ത്യ ഈടിഎഫ്

ഗോൾഡ് ബീസ് 

-1.81%

₹107.93

റ്റാറ്റാ ഗോൾഡ് ഈടിഎഫ് 

-1.77%

₹12.73

എസ്.ബി.ഐ ഗോൾഡ്

ഈടിഎഫ് 

-0.47%

₹113.39

വെള്ളിയുടെ ഉയർന്ന ചാഞ്ചാട്ടം മൂലമാണ് സ്വർണ ഇ.ടി.എഫുകളെക്കാൾ വെള്ളി ഇ.ടി.എഫുകളിൽ മൂന്നു ശതമാനത്തിലധികം തകർച്ചയുണ്ടാകാൻ കാരണം. നിക്ഷേപ ആസ്തി എന്നതിലുപരി വ്യവസായ മേഖലയിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ലോഹമായതിനാൽ, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വെള്ളിയെ കൂടുതൽ വേഗത്തിൽ ബാധിക്കുന്നു. ഔൺസിന് 121 ഡോളർ എന്ന റെക്കോഡ് നിരക്കിലെത്തിയതിനുശേഷം വെള്ളിയിൽ വലിയ രീതിയിലുള്ള വിലത്തിരുത്തൽ തുടരുകയാണ്.

ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ദിവസം വെള്ളി കിലോയ്ക്ക് 9,500 രൂപ (5.3 ശതമാനം) ഇടിഞ്ഞ് 1,69,500 രൂപയിലെത്തിയിരുന്നു. മുൻദിവസമിത് കിലോയ്ക്ക് 1.79 ലക്ഷം രൂപയായിരുന്നു. നവംബർ അഞ്ചുമുതൽ വെള്ളിവിലയിൽ കിലോയ്ക്ക് 25,000 രൂപയുടെ (13 ശതമാനം) ഇടിവാണ് രേഖപ്പെടുത്തിയത്.

നിശ്ചിത ആദായം നൽകാൻ കഴിയാത്ത ആസ്തികളാണ് സ്വർണവും വെള്ളിയും. പലിശനിരക്ക് ഉയരുമ്പോൾ, ഇത്തരം ലോഹങ്ങൾ കൈവശം വെയ്ക്കുന്നതിലൂടെയുള്ള ആദായസാധ്യത ഇല്ലാതാകുന്നു. ഇതോടെ നിക്ഷേപകർ സ്വർണത്തിൽനിന്ന് ഡോളർ അധിഷ്ഠിത ബോണ്ടുകളിലേക്കും സ്ഥിരനിക്ഷേപ പദ്ധതികളിലേക്കും മാറാൻ നിർബന്ധിതരാകുന്നു. യു.എസ്. ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നിടത്തോളം ബുള്ളിയൻ വിപണിയിൽ തിരുത്തൽ തുടരാനാണ് സാധ്യത.

Content Highlights: Gold and silver prices dropped significantly due to US Federal Reserve rate hike concerns., Silver ETFs fell by over 3 percent and gold ETFs by around 2 percent., Domestic silver prices saw a sharp decline of Rs 25,000 over eight trading sessions., Investors are shifting from precious metals to dollar-backed bonds and fixed deposits.