എണ്ണ വിലയെ സ്വാധീനിക്കുക ആഗോള സംഘര്‍ഷങ്ങളും സാമ്പത്തിക വളര്‍ച്ചയും

#ഹരീഷ് വി.
Photo: Gettyimages
Photo: Gettyimages

ഒപെക് സഖ്യരാഷ്ട്രങ്ങള്‍ പലവട്ടം ഉത്പാദനം കുറയ്ക്കുകയും ഇസ്രായേല്‍-ഹമാസ് യുദ്ധം തുടങ്ങുകയും ചെയ്തതിനു ശേഷം 2023ല്‍ മുന്‍ വര്‍ഷ ശരാശരിയേക്കാള്‍ ക്രൂഡോയില്‍ വില 13 ശതമാനത്തിലേറെ ഇടിഞ്ഞു. വ്യത്യസ്ത ഘടകങ്ങളുടെ സ്വാധീനം നിമിത്തം വര്‍ഷത്തിലുടനീളം വില മാറിയും മറിഞ്ഞും കൊണ്ടിരുന്നു.

ന്യൂയോര്‍ക്ക് മെറ്റീരിയല്‍ എക്സ്ചേഞ്ചില്‍ 2023 ന്റെ തുടക്കത്തില്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറായിരുന്നു. എന്നാല്‍ മെയ് മാസത്തോടെ ഇത്  64 ഡോളറിലെത്തി. ഒക്ടോബറില്‍ ഇസ്രായേല്‍ -ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ചെറിയ തോതില്‍ വിലക്കയറ്റം ഉണ്ടായെങ്കിലും വര്‍ഷാവസാനത്തോടെ താഴോട്ടു തന്നെവന്നു.

Content Highlights: Global conflicts and economic growth influence oil prices

Continue reading