അന്ധകാരത്തെ മറികടക്കാൻ വിദ്യാഭ്യാസം ഉപയോഗിക്കണം -മുഖ്യമന്ത്രി വി.ഡി. സതീശൻ

ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ ബിരുദദാന പ്രാരംഭ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യുന്നു.
ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ ബിരുദദാന പ്രാരംഭ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: സമൂഹത്തിലെ അന്ധകാരത്തെ മറികടക്കാൻ വിദ്യാഭ്യാസം ഉപയോഗിക്കണമെന്നും ലോകത്തിന്റെ ഏതുഭാഗങ്ങളിൽ പോയി വിദ്യാഭ്യാസം നേടാൻ വിദ്യാർഥികൾ പ്രാപ്തരാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ സ്വാധീനം ചെലുത്തുന്നതോടെ പരമ്പരാഗത തൊഴിൽരീതികളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ആഗോള തൊഴിൽ മേഖലകളെ വിലയിരുത്തി വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ പ്രാരംഭസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിൽ ദാറുൽഹുദാ സെക്രട്ടറി ഡോ. യു.വി.കെ. മുഹമ്മദ് അധ്യക്ഷനായി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എ.മാരായ പി.എം.എ. സമീർ, കെ.പി. നൗഷാദലി, വി.എസ്. ജോയ്, തിരൂർ നഗരസഭാധ്യക്ഷൻ കെ. ഇബ്രാഹീം ഹാജി, തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, യു. ശാഫി ഹാജി, കെ.എം. സൈതലവി ഹാജി, പി.എസ്.എച്ച്. തങ്ങൾ, ഡോ. റഫീഖ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: V.D. Satheesan urges students to use education to overcome social darkness and adapt to evolving global technologies at the Darul Huda Islamic University convocation.