സമസ്‌ത സെന്റിനറി: പ്രാസ്ഥാനികസംഗമം

സമസ്ത മേഖല കമ്മിറ്റി കൊണ്ടോട്ടി ഫത്ഹിൽ നടത്തിയ പ്രാസ്ഥാനിക സംഗമത്തിൽ കേന്ദ്ര മുശാവറ അംഗം ഒളവട്ടൂർ അബ്ദുന്നാസിർ അഹ്സനി പ്രസംഗിക്കുന്നു
സമസ്ത മേഖല കമ്മിറ്റി കൊണ്ടോട്ടി ഫത്ഹിൽ നടത്തിയ പ്രാസ്ഥാനിക സംഗമത്തിൽ കേന്ദ്ര മുശാവറ അംഗം ഒളവട്ടൂർ അബ്ദുന്നാസിർ അഹ്സനി പ്രസംഗിക്കുന്നു

കൊണ്ടോട്ടി: മണ്ഡലത്തിൽ സമസ്ത സെന്റിനറി പ്രചാരണപ്രവർത്തനങ്ങൾ ശക്തമാക്കാൻ കൊണ്ടോട്ടി മസ്ജിദുൽ ഫത്ഹിൽ സമസ്ത മേഖലാ കമ്മിറ്റി വിളിച്ചുചേർത്ത പ്രാസ്ഥാനികസംഗമം കർമപദ്ധതികൾക്ക് രൂപംനൽകി. ജില്ലാ ഉപാധ്യക്ഷൻ മിഖ്ദാദ് ബാഖവി ഉദ്ഘാടനംചെയ്തു. കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസർ അഹ്‌സനി അധ്യക്ഷതവഹിച്ചു. ജില്ലാ മുശാവറ അംഗം ശിഹാബുദ്ദീൻ ഐദറൂസി, മുഹ്യിദീൻ സഅദി കൊട്ടുക്കര, ടി. അബ്ദുൽ അസീസ് ഹാജി പുളിക്കൽ, ഇ.എം.എ. റസാഖ് എടവണ്ണപ്പാറ, സുലൈമാൻ മുസ്‌ലിയാർ കിഴിശ്ശേരി, കരീം ബാഖവി പൊന്നാട്, തറയിട്ടാൽ ഹസ്സൻ സഖാഫി, ബഷീർ സഖാഫി കുഴിമണ്ണ, എ.കെ.സി. അബ്ദുൽ അസീസ് ബാഖവി, സുലൈമാൻ മുസ്‌ലിയാർ വാവൂർ തുടങ്ങിയവർ പ്രസംഗിച്ചു. മുശാവറ അംഗങ്ങൾ, പുളിക്കൽ, കൊണ്ടോട്ടി, എടവണ്ണപ്പാറ മേഖലകളിലെ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്., എസ്.എം.എ., എസ്.ജെ.എം. തുടങ്ങിയ സംഘടനകളുടെ മേഖലാ എക്സിക്യുട്ടീവ്, സർക്കിൾ കാബിനറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Content Highlights: Samastha regional committee convened an organisational meet in Kondotty to formulate action plans for the upcoming centenary campaign.