പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥിപ്രതിനിധി തിരഞ്ഞെടുപ്പ്

വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിനിധി തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ആഹ്ലാദ പ്രകടനം
വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിനിധി തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ആഹ്ലാദ പ്രകടനം

കോഡൂർ: പൊതുതിരഞ്ഞെടുപ്പുകൾക്ക് സമാനമായി വലിയ വാശിയിലും പുത്തൻ അനുഭവങ്ങളോടെയും പ്രൈമറി സ്‌കൂളുകളിലും വിദ്യാർഥിപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നടത്തി. 

വലിയാട് യു.എ.എച്ച്.എം. എൽ.പി. സ്‌കൂളിൽ നാല് ഡി ക്ലാസിലെ നദ്‍വ ഫാത്തിമയെ പ്രധാനമന്ത്രിയായും മൂന്ന് ബി ക്ലാസിലെ ഫാത്തിമ ലിയയെ ഉപപ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു.

നാല് ബി ക്ലാസിലെ ഇ. സിയാനെ കായികമന്ത്രിയായും നാല് ഡി ക്ലാസിലെ ആയിഷയെ ആരോഗ്യമന്ത്രിയായും തിരഞ്ഞെടുത്തു.

ആൽപ്പറ്റക്കുളമ്പ് പി.കെ.എം. യു.പി. സ്‌കൂളിലെ എൽ.പി. വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എം. ഷൻസ പ്രധാനമന്ത്രിയായും പി. മുഹമ്മദ് ഫഹ്‌മിനെ വിദ്യാഭ്യാസമന്ത്രിയായും പി. റാസിൻ മുഹമ്മദിനെ കായികമന്ത്രിയായും സി. മർവാനെ കൃഷിമന്ത്രിയായും തിരഞ്ഞെടുത്തു.

വിജയികളെ ഹാരമണിയിച്ച് സ്‌കൂൾ അങ്കണത്തിൽ വിദ്യാർഥികൾ ആഹ്ലാദപ്രകടനവും നടത്തി.