പൊന്നാനി ബെൻസി ഹോസ്‌പിറ്റലിൽ ഹൈടെക് എക്സറേ യൂണിറ്റ് ഉദ്ഘാടനംചെയ്‌തു

Photo: 

30PRADEEPPNI1 

അക്ബർ ഗ്രൂപ്പിൻ്റെ ബെൻസി ആശുപത്രിയിലെ ഹൈടെക് എ ക്സറേ യൂനിറ്റ് മഖ്ദൂം മുത്തുകോയ തങ്ങളും എം.ഡി. ഡോ: കെ.വി.അബ്ദുൾ നാസറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
Photo: 30PRADEEPPNI1 അക്ബർ ഗ്രൂപ്പിൻ്റെ ബെൻസി ആശുപത്രിയിലെ ഹൈടെക് എ ക്സറേ യൂനിറ്റ് മഖ്ദൂം മുത്തുകോയ തങ്ങളും എം.ഡി. ഡോ: കെ.വി.അബ്ദുൾ നാസറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: അക്ബർ ഗ്രൂപ്പിന്റെ പൊന്നാനി ചന്തപ്പടിയിലെ ബെൻസി ഹോസ്പിറ്റലിൽ വിപുലീകരിച്ച എക്സറേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമായ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലീകരിച്ച പുതിയ യൂണിറ്റ് ആരംഭിച്ചത്.

പുതിയ യൂണിറ്റ് ആരംഭിച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇനി എക്സറേ പരിശോധനകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും. അക്ബർ ഗ്രൂപ്പ് എം.ഡി. ഡോ. കെ.വി. അബ്ദുൽ നാസർ, പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഡോക്ടർമാരായ മാഡാ ഡേവിസ്, ആശ, സഹൽ, മിഥു, റെസ്‌മിയ, റിൻസി, ഷമീന, റിനി അനിൽകുമാർ, സിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: An advanced X-ray unit was inaugurated at Bensi Hospital in Ponnani to provide better and faster diagnostic facilities for patients.