പത്ര ക്വിസ് മത്സരം നടത്തി

പള്ളിക്കൽ: വിദ്യാർഥികളിൽ പത്രവായനശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുമായി പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് സി.എച്ച്. മുഹമ്മദ്കോയ സ്മാരക ‘പത്ര ക്വിസ് മത്സരം’ സംഘടിപ്പിച്ചു.
ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അവബോധം പരിശോധിക്കുന്നതിനും വായനയെ ദിനചര്യയുടെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് പരിപാടി ആസൂത്രണംചെയ്തത്.
പള്ളിക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിക്കൽ എ.എം.യു.പി. സ്കൂളിൽ ക്ഷേമകാര്യ
സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ നിർവഹിച്ചു. പഞ്ചായത്തംഗം എം. റാഷിദ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റഹിം തോട്ടോളി, ഫരീദ ലത്തീഫ്, പ്രജിത മനോഹരൻ, പ്രഥമാധ്യാപകൻ മനോജ് രയരോത്ത് എന്നിവർ
പ്രസംഗിച്ചു. ക്വിസ് മത്സരത്തിന് പി.പി. ഷബ്ന, ഇബ്രാഹിം, ശരണ്യ, ഒ. മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വംനൽകി.
മാതൃഭൂമി, മനോരമ, ചന്ദ്രിക പത്രങ്ങളിലെ വാർത്തകളെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തിയത്.
Content Highlights: Pallikkal Grama Panchayat organized the C.H. Mohammed Koya Memorial newspaper quiz competition to promote reading habits and general knowledge among students.