എൻ.ജി.ഒ. യൂണിയൻ കായിക മേള: നിലമ്പൂർ ഏരിയ ചാമ്പ്യൻമാർ

മലപ്പുറം: എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി നടത്തിയ ജില്ലാ കായികമേളയിൽ 136 പോയിന്റോടെ നിലമ്പൂർ ഏരിയ ഒന്നാം സ്ഥാനം നേടി.
117 പോയിന്റ് നേടിയ പൊന്നാനി രണ്ടാം സ്ഥാനവും 91 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും നേടി. എം.എസ്.പി. അസിസ്റ്റന്റ് കമൻഡാന്റ് പി. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. രാജേഷ്, പി വേണുഗോപാൽ, കെ ഉമേഷ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ. വിജയകുമാർ വിതരണം ചെയ്തു.
Content Highlights: Nilambur Area won the championship at the NGO Union district sports meet organized for state employees in Malappuram.