സരസ് മേളയുടെ പോസ്റ്റർ പ്രകാശനം

സരസ് മേള പോസ്‌റ്റർ പ്രകാശനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് നിർവഹിക്കുന്നു
സരസ് മേള പോസ്‌റ്റർ പ്രകാശനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് നിർവഹിക്കുന്നു

താനൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഡിസംബറിൽ വേങ്ങരയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പോസ്റ്റർ പ്രകാശനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ജോയിന്റ് ബി.ഡി.ഒ. എസ്. അനീഷിന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്റിൻ മണ്ണിങ്ങൽ, അംഗങ്ങളായ നഷീദ അൻവർ, സക്കീന, മൈമൂന, ഹലീമ, കെ.കെ. ഷൗക്കത്ത് അലി, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ രമ്യ എന്നിവർ പങ്കെടുത്തു.

Content Highlights: The poster for the upcoming National Saras Mela organised by Kudumbashree in Vengara was officially released at Tanoor.