നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

നന്നംമ്മുക്ക് പഞ്ചായത്തിൽ കുറ്റി കുരുമുളക് വിതരണം
പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്യുന്നു
നന്നംമ്മുക്ക് പഞ്ചായത്തിൽ കുറ്റി കുരുമുളക് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്യുന്നു

ചങ്ങരംകുളം: നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി. പഞ്ചായത്തിൽ നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദാലി നരണിപ്പുഴ അധ്യക്ഷനായി.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുസ്‌തഫ ചാലുപറമ്പിൽ, സജന രാജീവ്, തസ്നി റഫീഖ്, എം. അജയ് ഘോഷ്, പഞ്ചായത്ത് സെക്രട്ടറി ഷീജ, കൃഷി ഓഫീസർ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഓഫീസർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബ ശ്രീ അംഗങ്ങൾ, കൃഷിക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മാർക്കറ്റിൽ 100 രൂപയോളം വിലവരുന്ന കുരുമുളക് തൈകൾ സബ്സിഡി ഇനത്തിൽ 25 രൂപ യാണ് ഉപഭോക്താവിൽ നിന്ന് വാങ്ങിയത് നിരവധി ആളുകൾ മുന്നേ അപേക്ഷകൾ സമർപ്പിച്ച് ഗ്രാമസഭകളിൽ അംഗീകരിച്ച ആളുകൾക്കാണ് കുരുമുളക് തൈകൾ വിതരണം ചെയ്തത്.

Content Highlights: Nannammukku panchayat Krishi Bhavan distributed bush pepper saplings at a subsidised rate to beneficiaries selected through grama sabhas.