'സ്റ്റെപ്‌സ്' സമഗ്ര വിദ്യാഭ്യാസപദ്ധതി: കലണ്ടർ പുറത്തിറക്കി

വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ​'െസ്റ്റപ്‌സി’ന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ പുറത്തിറക്കി.

വളാഞ്ചേരി നഗരസഭാധ്യക്ഷ ഹസീന വട്ടോളി, കെ.കെ. നാസർ, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ. സുബൈർ, റജ്‌ല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഉമ്മുകുൽസു, വളാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.വി. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രഡന്റുമാരായ എ.കെ. മുസ്തഫ, കെ.ടി. മൊയ്തു, പി.എസ്. ലത, ഷാഹിദ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.

അധ്യാപക സംഗമങ്ങൾ, അഭിരുചിപരീക്ഷ, സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ കരിയർ സെഷനുകൾ, മത്സരപ്പരീക്ഷാ പരിശീലനങ്ങൾ, എ.ഐ. ലിറ്ററസി മിഷൻ, പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങിയവയാണ് ‘​െസ്റ്റപ്സ്‌’ പദ്ധതി വഴി നടപ്പാക്കുന്നത്.