സഹചാരി സെന്ററിന് തറക്കല്ലിട്ടു

മങ്കട : എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റർ കാളാവിൽ നിർമിക്കുന്ന സഹചാരി സെന്ററിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തറക്കല്ലിട്ടു.
ഫൈസൽ തങ്ങൾ ജീലാനി അധ്യക്ഷത വഹിച്ചു.
സെന്റർ നിർമാണത്തിനാവശ്യമായ സ്ഥലത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്ത കെ.പി. കുഞ്ഞിമാൻ കാളാവ് നിർമാണഫണ്ടിലേക്കുള്ള വിഹിതവും ആദ്യ ഗഡുവും ജിഫ്രി തങ്ങൾക്ക് കൈമാറി.
ഉരുണിയൻ അബ്ദുല്ലക്കുട്ടി ഹാജിയുടെ മക്കളും സെന്റർ നിർമാണത്തിനായി ഒരു ഭാഗം ഭൂമി സംഭാവന ചെയ്തിട്ടുണ്ട്.
സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. അബ്ദുറഹിമാൻ ഫൈസി അരിപ്ര, പഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി, അയ്യൂബ് സഖാഫി പള്ളിപ്പുറം, കുരിക്കൾ മുനീർ, വാർഡ് അംഗം കെ.ടി. നാസർ, കെ.ടി. അബ്ദുൽ മജീദ് ഫൈസി എന്നിവർ പ്രസംഗിച്ചു.