കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: നാലിടത്ത് എം.എസ്.എഫ്.; എസ്.എഫ്.ഐ. ഒരിടത്ത്

കോട്ടയ്ക്കൽ : ഫാറൂഖ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ്. വിജയിച്ചു. 23-ൽ 22 സീറ്റും നേടിയാണ് ജയം.

ഭാരവാഹികൾ: മുഹമ്മദ് നാസിഹ് (ചെയ.), മുഹമ്മദ് ഷിംനാജ് (ജന. സെക്ര.), ഐ. ഫാത്തിമ ഇഷ്‍വ ( വൈസ്. ചെയ.), റുഷ്ദ നീനു (ജോ. സെക്ര.), മുഹമ്മദ് പന്തക്കൻ, പി. തബ്ഷീർ ബാദുഷ (യു.യു.സി.), സി. അഭിനവ് (ഫൈൻ ആർട്‌സ് സെക്ര.), ടി.ടി. അഫ്‌നാൻ ഷഹൽ (ജന. ക്യാപ്റ്റൻ), ഫാത്തിമ റിഫ (മാഗസിൻ എഡിറ്റർ).

പൂക്കോട്ടൂർ : അത്താണിക്കൽ എം.ഐ.സി. കോളേജിൽ തുടർച്ചയായ പതിനഞ്ചാം തവണയും എം.എസ്.എഫ്. ജയിച്ചു.എട്ട് ജനറൽ സീറ്റുകളടക്കം മുഴുവൻ സീറ്റും നേടിയാണ് ജയം. പ്രസിഡെൻഷ്യൽ രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.

ഭാരവാഹികൾ:അൻഷിദ് മുഹമ്മദ് (ചെയർ), ഫാത്തിമ നജ (വൈസ് ചെയർ), മുഹമ്മദ് റോഷൻ (ജന. സെക്ര), അൻസിയ (ജോ. സെക്ര), മുഹമ്മദ് അമീൻ (യു.യു.സി.), അഭിജിത്ത് (സ്റ്റുഡന്റ്എഡിറ്റർ), മുഹമ്മദ് നിഹാൽ (ഫൈനാർട്‌സ് സെക്ര), മുഹമ്മദ് ഫെബിൻ (ജന. ക്യാപ്റ്റൻ).

മലപ്പുറം : മലപ്പുറം ഗവ. കോളേജിൽ തുടർച്ചയായ ഒൻപതാംവർഷവും എം.എസ്.എഫിന് വിജയം. മത്സരിച്ച മുഴുവൻ ജനറൽ സീറ്റിലും എം.എസ്.എഫ്. യൂണിയൻ നിലനിർത്തി.

മലപ്പുറം ഗവ. വനിതാ കോളേജിലും എം.എസ്.എഫ്. വിജയം കൈവരിച്ചു. മലപ്പുറം ഗവ. കോളേജ് ഭാരവാഹികൾ: വി.പി. നസീഹ് (ചെയ.), വി. മുഹമ്മദ് ഇർഷാദ്, അൻഷിദ് റഹ്‌മാൻ (യു.യു.സി.), വി.വി. ആമീൻ (ജന.സെക്ര.), മുഹമ്മദ് റഹാൻ (ജന.ക്യാപ്റ്റൻ), കെ. ഋഷിരാജ് (സ്റ്റുഡന്റ് എഡിറ്റർ).

വനിതാ കോളേജിൽ സൽവ ഫർഹാനയാണ് ചെയർപേഴ്‌സൺ. പി. നജീബ (വൈസ് ചെയ.), ഫാത്തിമ നിംന (യു.യു.സി.), ഫാത്തിമ റിഫ (ജന.സെക്ര.), എം.പി. ഫാത്തിമ സഫ (ജോ.സെക്ര.), ഫാത്തിമ തസ്‌നി എം.പി. (ഫൈൻ ആർട്‌സ് സെക്ര.), എൻ.പി. ഫാത്തിമ ഷഹനാസ് (ജന.ക്യാപ്റ്റൻ), എം. ഹാനിയ (സ്റ്റുഡന്റ് എഡിറ്റർ).

മഞ്ചേരി : എൻ.എസ്‌.എസ്. കോളേജിൽ കെ.എസ്.യു.-എം.എസ്.എഫ്. സഖ്യത്തെ തോൽപ്പിച്ച് മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐ. യൂണിയൻ ഭരണം നിലനിർത്തി.

പാർലമെന്ററി രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. ഭാരവാഹികൾ: എം. മുഹമ്മദ് ഫിനാൻ (ചെയ.), കെ. സയാന (വൈസ് ചെയ.), വി.ജെ. യദുകൃഷ്ണ (ജന.സെക്ര.), എൻ.കെ. ഫിദ (ജോ.സെക്ര.), സ്റ്റാലിൻ (സെക്ര.), അഭിലാഷ് (ജന.ക്യാപ്റ്റൻ), കെ.കെ. ഫാസില (സ്റ്റുഡന്റ് എഡിറ്റർ), കെ. പ്രിയഞ്ജന (യു.യു.സി.).