ഇടത്തുപുറം ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി

അങ്ങാടിപ്പുറം : ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം യജ്ഞാചാര്യൻ അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മീര അയിനിപ്പിള്ളി, പൂയപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് സഹ ആചാര്യർ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് യജ്ഞം. വെള്ളിയാഴ്ചയാണ് രുക്മിണീസ്വയംവരഘോഷയാത്ര. 27-ന് യജ്ഞം സമാപിക്കും.