മൂർക്കനാട് സുബുലുസ്സലാം സ്‌കൂൾ സുവർണജൂബിലി ആഘോഷം തുടങ്ങി

അരീക്കോട് : മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന ‘അക്ഷരസുവർണം’ പ്രഖ്യാപനസമ്മേളനത്തിൽ പൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
വാർഡംഗം നഹീം പന്തക്കലകത്തിന്റെ അധ്യക്ഷതയിലാണ് പ്രഖ്യാപനസമ്മേളനം നടന്നത്. എം. റഹ്‌മത്തുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്റഫ്, ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൽ ഹമീദ്, ടി.പി. അൻവർ എന്നിവർ ചേർന്ന് സുവർണജൂബിലി ലോഗോ പ്രകാശനംചെയ്തു. അവാർഡ് നേടിയ അധ്യാപകരെ ആദരിച്ചു.
സ്കൂൾ മാനേജർ കെ. മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ അഹമ്മദ് സവാദ്, പ്രഥമാധ്യാപകൻ ശശികുമാർ, പി.ടി.എ. പ്രസിഡന്റ് സക്കരിയ്യ മുണ്ടോടൻ, എസ്.എം.സി. ചെയർമാൻ റഫീഖ് ചെമ്പകത്ത്, എം.പി.ടി.എ. പ്രസിഡന്റ് ഷാനിബ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ ടി.എ. മനാഫ്, ടി. സൈദലവി, റഫീഖ് മുണ്ടോടൻ തുടങ്ങിയവർ സംസാരിച്ചു.