കാർ കത്തി നശിച്ചു

കല്പകഞ്ചേരി : കുറുക്കോൾകുന്ന് ഓഡിറ്റോറിയത്തിനു സമീപം മുസ്സാജിപ്പടിയിൽ നിർത്തിയിട്ട ഇന്നോവ കാർ പൂർണമായും കത്തി നശിച്ചു.

ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. രാവിലെ സർവീസ് കഴിഞ്ഞ് നിർത്തിയിട്ട ഇന്നോവ കാറായിരുന്നു. തിരൂർ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കല്പകഞ്ചേരി പോലീസും സ്ഥലത്തെത്തി നേതൃത്വം നൽകി.