നിയമ ബോധവത്കരണ ക്ലാസും ബാലവിവാഹവിരുദ്ധ ദിനാചരണവും

മേലാറ്റൂര്‍ ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി പെരിന്തല്‍മണ്ണ താലുക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസില്‍ അഡ്വ. വി. ഷംസുദ്ദീന്‍ ക്ലാസെടുക്കുന്നു
മേലാറ്റൂര്‍ ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി പെരിന്തല്‍മണ്ണ താലുക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസില്‍ അഡ്വ. വി. ഷംസുദ്ദീന്‍ ക്ലാസെടുക്കുന്നു

മേലാറ്റൂർ: ആർ.എം. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി പെരിന്തൽമണ്ണ താലുക്ക് ലീഗൽ സർവീസ് കമ്മിറ്റി

നിയമ ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് ബാധകമായ വിവിധ നിയമങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹികമാധ്യമ സുരക്ഷിത ഉപയോഗം, ലഹരിക്കെതിരായ നിയമനടപടികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമസംവിധാനങ്ങൾ, റോഡ് സുരക്ഷാ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു.

നിയമലംഘനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തി. അഡ്വക്കേറ്റ് വി. ഷംസുദ്ദീൻ ക്ലാസ് നയിച്ചു. ബാലവിവാഹവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാലവിവാഹത്തിന്റെ സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ, ബാലവിവാഹം തടയുന്നതിന്റെ പ്രാധാന്യം എന്നിവ വിദ്യാർഥികളിലെത്തിക്കാനായി പ്രത്യേക ബോധവത്കരണ ക്ലാസും നടത്തി. പ്രഥമാധ്യാപക യു.സി. ജ്യോതി ഉദ്ഘാടനംചെയ്തു. ബാലവിവാഹത്തിനെതിരേ കമ്യൂണിറ്റി പോലീസ് ഓഫീസർ പി. ശശികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാർഡിയൻ എസ്.പി.സി. പി. ഷാജിത, എം.ആർ. പ്രവിത, പാരാ ലീഗൽ വൊളന്റിയർ നിത്യ, കെ​േഡറ്റ് ലീഡർമാരായ പി. അശ്വിൻ, കെ.വി. അമേയ, പി. നിരഞ്ജൻ, എ. അനാമിക, കെ.പി. തീർഥ എന്നിവർ പ്രസംഗിച്ചു.

Content Highlights: A legal awareness session and anti-child marriage campaign were conducted for Student Police Cadets at RM Higher Secondary School in Melattur.