രാജാസിന്റെ സ്വപ്നക്കൂടിനു കട്ടിളവെച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്. ആക്ഷൻ പ്ലാനിന്റെ ഭാഗമായ 'സ്വപ്നക്കൂട്' പദ്ധതിപ്രകാരം താനൂർ കണ്ണന്തളിയിലെ കുടുംബത്തിനു നിർമിക്കുന്ന വീടിനു കട്ടിളവെച്ചു. പലരിൽനിന്ന് സഹായം സ്വരൂപിച്ചാണ് പണം കണ്ടെത്തിയത്.
വീടിന്റെ കട്ടിളവെക്കൽ ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.എൻ.ഹസീന, കോട്ടയ്ക്കൽ ക്ലസ്റ്റർ കൺവീനർ എം.സാബിറ, പി.ടി.എ. പ്രസിഡന്റ് ഹക്കിം മാരാത്ത്, വൈസ് പ്രസിഡന്റ് സബ്ന, അധ്യാപികയായ ലക്ഷ്മി, എൻ.എസ്.എസ്. വൊളന്റിയർമാരായ ഷിബില, സൻഹ, ഫർഹാന ,കെൻസ, താനൂർ നഗരസഭ 12-ാം ഡിവിഷൻ കൗൺസിലർ അബ്ദുമോൻഹാജി എന്നിവർ പങ്കെടുത്തു.
Content Highlights: The doorframe installation ceremony of the house built under Kottakkal Rajas HSS NSS unit Swapnakoodu project was held in Tanur.