അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സമ്മേളനം

വളാഞ്ചേരി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം നടന്നു. അറബി ഭാഷാപഠനത്തിന് പുതിയ ദിശാബോധം നൽകാനും അധ്യാപകസമൂഹത്തിന്റെ അക്കാദമികവും സാമൂഹികവുമായ ദൗത്യങ്ങൾ ശക്തിപ്പെടുത്താനും ആഹ്വാനംചെയ്തു. ‘പുതുയുഗം, പുത്തൻ പ്രതീക്ഷകൾ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഖലീൽ ഉദ്ഘാടനംചെയ്തു. ടി.പി. അബ്ദുൽ റഹീം അധ്യക്ഷനായി.
കെ.എ.ടി.എഫ് വനിതാവിഭാഗം അധ്യക്ഷ കെ.പി. വഹീദ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. അബ്ദുൽകരീം, ജില്ലാ സെക്രട്ടറി എം.പി. ഫസൽ, എൻ. അൻവർ സാദത്ത്, അനീസ് എടപ്പാൾ, കെ.പി. ഫൈസൽബാബു, പി. ജമീല, ടി. അബ്സൽ, പി. സുലൈമാൻ, ടി. അബ്ദുൽഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി. അബ്ദുൽറഹീം (പ്രസി), ടി. അബ്സർ (ജന. സെക്ര), അസ്ഹർ വലിയകുന്ന് (ഖജാ).
Content Highlights: Kerala Arabic Teachers Federation Kuttippuram sub-district conference was held at Valanchery focusing on modern educational perspectives.