ഒറ്റയ്ക്കല്ല, കൂടെയുണ്ട്; വയോജനങ്ങൾക്കൊപ്പം ജീവിതാനുഭവങ്ങൾ പങ്കിട്ട് സീഡ് ക്ലബ്ബ് അംഗങ്ങൾ

കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വയോജനങ്ങളെ സന്ദർശിച്ച് ഭക്ഷ്യക്കിറ്റ് കൈമാറുന്നു.
കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വയോജനങ്ങളെ സന്ദർശിച്ച് ഭക്ഷ്യക്കിറ്റ് കൈമാറുന്നു.

കരുവാരക്കുണ്ട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് സ്നേഹവും കരുതലും പകർന്ന് കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ‘ഒറ്റയ്ക്കല്ല, കൂടെയുണ്ട്' എന്ന സന്ദേശമുയർത്തിയാണ് വയോജനങ്ങളെ സന്ദർശിച്ചത്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് വലിയ പാഠങ്ങളാണെന്ന തിരിച്ചറിവും സന്ദർശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു. വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും കൈമാറി.

അധ്യാപകരായ പി.എം. എൽദോസ്, എം. മുരളീധരൻ, അശ്വതി തമ്പി, ലിയ ജോയി എന്നിവർ നേതൃത്വംനൽകി.

Content Highlights: Mathrubhumi Seed Club members from Karuvarakundu GHSS visited elderly residents living alone, offering food kits, companionship, and emotional support.