സർഗാത്മക നേട്ടവുമായി ഫാത്തിമ മിന

തിരൂരങ്ങാടി: സംസ്ഥാനത്തെ ഭിന്നശേഷി അവാർഡുകളിൽ മികച്ച ഭിന്നശേഷി സർഗാത്മക ബാലികയായി മൂന്നിയൂരിലെ ഫാത്തിമ മിന. മാതാപിതാക്കളുടെ മനസ്സിൽ ആശങ്കകൾ നിറച്ചായിരുന്നു ഫാത്തിമ മിനയുടെ ജനനം. 'ഡൗൺ സിൻട്രോം' ആയിരുന്നു.
ഇപ്പോൾ മൂന്നിയൂർ ജി.യു.പി. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. കലാരംഗത്ത് സക്രിയമായ ഈ മിടുക്കി ഭിന്നശേഷി കുട്ടികൾക്കായുള്ള സംസ്ഥാനത്തെ ഫാഷൻ ഷോകളിലെ സുന്ദരിയാണിന്ന്. ഒരുവർഷം വിവിധ മത്സരങ്ങളിൽ വിജയിച്ച് സമ്മാനങ്ങൾ നേടിയതിന് 2025-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയിട്ടുണ്ട്. മൂന്നിയൂർ സലാമത്ത് നഗറിലെ വാക്കത്തൊടിക ഫസൽ റഹ്മാൻ-ഫൗസിയ ദമ്പതിമാരുടെ മകളാണ് ഫാത്തിമ മിന.
Content Highlights: Fathima Mina from Moonniyur wins state-level recognition for differently abled children and enters India Book of Records.