രോഗപ്രതിരോധ ബോധവത്കരണം

ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്‌കൂളിലെ കബ്ബ്, ബുൾബുൾ, ജെ.ആർ.സി. അംഗങ്ങളായ വിദ്യാർഥികളുടെ നേതൃത്വത്തിൽ രോഗപ്രതിരോധ ബോധവത്കരണം നടത്തി.
വിവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസ് സ്‌കൂൾ പരിസരത്തെ വീടുകളിൽ വിതരണം ചെയ്തു. രോഗപ്രതിരോധ ബോധവത്കരണവും ഗൃഹസന്ദർശനവും ഗ്രാമപ്പഞ്ചായത്തംഗം പി. കദീജ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് വി. സമീർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ യു. ഹസീൻ ബാബു, അധ്യാപകരായ എൻ. ഫസീല, ക്രിസ്റ്റീന തോമസ്, ഷഹബാസ് അഹമ്മദ്, സനത്ത് കൃഷ്ണ, പി. ഫൗസിയ, പി. ഷമീമ എന്നിവർ നേതൃത്വം നൽകി.