കാലിക്കറ്റ് സർവകലാശാലാ നീന്തൽ ചാമ്പ്യൻഷിപ്പ്: വനിതാ കിരീടം ഇ.എം.ഇ.എ. കോളേജിന്

കൊണ്ടോട്ടി: തൃശ്ശൂരിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ അന്തഃകലാലയ നീന്തൽ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ജേതാക്കളായി. ഇ.എം.ഇ.എ. കോളേജിന്റെ എസ്. അനശ്വര വനിതാവിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനായി. തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജ് രണ്ടാംസ്ഥാനം നേടി.
പുരുഷവിഭാഗത്തിൽ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് ഒന്നാംസ്ഥാനവും കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് രണ്ടാംസ്ഥാനവും നേടി. പുതിയ മീറ്റ് റെക്കോഡ് ഉൾപ്പെടെ അഞ്ച് സ്വർണമെഡലുകൾ സ്വന്തമാക്കിയ ഇ.എം.ഇ.എ. കോളേജിന്റെ എം.എം. ഹരികൃഷ്ണൻ പുരുഷവിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി.
Content Highlights: EMEA College Kondotty won the women's title at the Calicut University Intercollegiate Swimming Championship held in Thrissur.