അമ്പലക്കുന്ന് ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം സമാപിച്ചു

അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമയജ്ഞം
അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമയജ്ഞം

പൂക്കോട്ടുംപാടം: അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പത്താമത് അഖണ്ഡനാമയജ്ഞം ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഉദയം മുതൽ ഞായറാഴ്ച ഉദയം വരെയായിരുന്നു യജ്ഞം. ഗുരുസ്വാമിമാരായ പി. കുഞ്ഞിരാമൻ നായർ, സജിത്ത് സി.കെ., രാമചന്ദ്രൻ പാറക്കൽ എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി.

​യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ അയ്യപ്പഭക്തർക്കും മറ്റു ഭക്തജനങ്ങൾക്കും അന്നദാനവും ഒരുക്കിയിരുന്നു. തന്ത്രി കിഴക്കുമ്പാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് മേൽശാന്തി ശ്രീശൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കമ്മിറ്റി പ്രസിഡന്റ് കെ.എം. ഹരിദാസൻ, വൈസ് പ്രസിഡന്റ് ടി.കെ. സതീഷ് പണിക്കർ, സെക്രട്ടറി അജേഷ്, ഉത്സവ കമ്മിറ്റി ചെയർമാൻ സജി ഓലേടത്ത്, കൺവീനർ സുരേഷ് ബാബു, രക്ഷാധികാരികൾ, അയ്യപ്പസേവാസംഗം സമിതി അംഗങ്ങൾ, അസോസിയേറ്റ് കമ്മിറ്റി അംഗങ്ങൾ, ഉത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ അശ്വതി മഹോത്സവം, പ്രതിഷ്ഠാദിന മഹോത്സവം, തൈപ്പൂയം തുടങ്ങിയ ഉത്സവങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിലായി നടക്കും.

Content Highlights: The tenth Akhanda Nama Yajnam concluded with religious fervor at Ambalakkunnu Subramanya Temple in Pookkottumpadam.