എ.കെ.പി.എച്ച്.ഇ.എഫ്. സമ്മേളനം

ചങ്ങരംകുളം: ഓൾ കേരള പ്രൈവറ്റ് ആശുപത്രി എംപ്ലോയീസ് ഫെഡറേഷൻ (എ.കെ.പി.എച്ച്.ഇ.എഫ്.) ചങ്ങരംകുളം സൺറൈസ് ആശുപത്രി യൂണിറ്റ് സമ്മേളനം നടന്നു. സി.പിഎം. എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മണി അധ്യക്ഷയായി. ശിവൻ, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജയ് ഘോഷ്, യൂണിയൻ ജില്ലാ സെക്രട്ടറി ഗണേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വിനോദ് (പ്രസിഡന്റ്), എസ്.കെ. ശിവൻ (സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Content Highlights: The All Kerala Private Hospital Employees Federation unit conference was inaugurated by CPM leader T Sathyan at Sunrise Hospital in Changaramkulam.