അഖണ്ഡനാമജപയജ്ഞം

സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞത്തിന്റെ ഭാഗമായി നടന്ന താന്ത്രികപൂജ
സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞത്തിന്റെ ഭാഗമായി നടന്ന താന്ത്രികപൂജ

വളാഞ്ചേരി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ അഖണ്ഡനാമജപയജ്ഞം ആഘോഷിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, കലശം എഴുന്നള്ളിപ്പ്, വിശേഷാൽ താന്ത്രികപൂജകൾ എന്നിവ നടന്നു. മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വംനൽകി. നാമജപത്തോടൊപ്പം പുഷ്പാഞ്ജലിയും പ്രസാദ ഊട്ടുമുണ്ടായി.

Content Highlights: Akhanda Namajapa Yajnam and special tantric pujas were held at Vadakkumbram CK Para Naithalappuram Dharmasastha Temple near Valanchery.