സി.എച്ച്.എം ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ്ണ ജൂബിലി: ലോഗോ പ്രകാശനം ചെയ്തു

മഞ്ചേരി: അരനൂറ്റാണ്ട് പിന്നിടുന്ന പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സുവർണജൂബിലി ലോഗോ പ്രകാശനം ചെയ്തു.
സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ, കലാ-കായിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഒ.പി.കുഞ്ഞാപ്പു ഹാജി, പി.ടി.എ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് റഷീദ്, പ്രിൻസിപ്പൽ സി.മൂസക്കുട്ടി, പ്രഥമാധ്യാപകൻ പി. സുനിൽ കുമാർ, എ.എം.അബൂബക്കർ, പി.കെ.ഷാജി, ഒ.പി അബ്ദുൽ ഹമീദ്, കെ.ടി.അബ്ദുൽ നാസർ , എ.കെ.കബീർ എന്നിവർ പങ്കെടുത്തു.