ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. പേരൂർക്കട ദർശൻ നഗർ ’ഹരിത’ത്തിലായിരുന്നു അന്ത്യം.
'സ്മൃതിപഥത്തിലൂടെ', 'തിരിഞ്ഞു നോക്കുമ്പോൾ' എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭർത്താവ്: പരേതനായ പി.എൻ.ഗോപാലൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, എൻ.എസ്.എസ്. കോളേജ് ). മക്കൾ: ജി.സാജൻ (തിരുവനന്തപുരം ദൂരദർശൻ മുൻ പ്രോഗ്രാം മേധാവി), ജി.സജിത (ദേവകി വാര്യർ ട്രസ്റ്റ്), ദീപക് ജി.നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ). മരുമക്കൾ: ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ ), ശ്രീജ ദീപക് (യോഗ അധ്യാപിക).
സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12.30-ന് തൈക്കാട് ശാന്തികവാടത്തിൽ.
Content Highlights: writer rajam namboodiri, daughter of writer Lalithambika Antharjanam, thiruvananthapuram