യഥാർഥ പ്രതിഭയെ ആര്‍ക്കും തോൽപിക്കാനാവില്ല, വയലാര്‍ അവാര്‍ഡ് മനഃപൂര്‍വം വൈകിച്ചു- ശ്രീകുമാരന്‍ തമ്പി

ശ്രീകുമാരൻ തമ്പി | ഫോട്ടോ: മാതൃഭൂമി
ശ്രീകുമാരൻ തമ്പി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് വൈകിയെത്തിയ പുരസ്‌കാരമാണെന്ന് ശ്രീകുമാരന്‍ തമ്പി. ''യഥാര്‍ഥ പ്രതിഭയെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. ജനങ്ങള്‍ എന്റെകൂടെയുണ്ട്. വയലാര്‍ അവാര്‍ഡ് മനഃപൂര്‍വം വൈകിച്ചതാണ്. ആത്മകഥയ്ക്ക് പുരസ്‌കാരം തരാന്‍ നിര്‍ബന്ധിതരായതാണ്. എന്റെ കവിത, ഗാനങ്ങള്‍, ആത്മകഥ എന്താണ് എന്നെല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണ്. മുപ്പത്തി ഒന്നാമത്തെ വയസ്സില്‍ കേരള സാഹിത്യഅക്കാദമി കവിതയ്ക്കുള്ള അവാര്‍ഡ് തരാന്‍ തീരുമാനിച്ചു. മലയാളത്തിലെ ഒരു മഹാകവി പോയി അത് വെട്ടിക്കളഞ്ഞിട്ട് പറഞ്ഞത് 'അവന്‍ അക്ഷരങ്ങള്‍ മുഴുവന്‍ പഠിച്ചിട്ട് കൊടുക്കാം' എന്നായിരുന്നു. മൂന്നുനാലുതവണ വയലാര്‍ അവാര്‍ഡ് തരാന്‍ തീരുമാനിച്ചിട്ട് മനഃപൂര്‍വം തരാതിരുന്നതാണ്. അത് തുറന്നുപറയാന്‍ എനിക്ക് യാതൊരു മടിയുമില്ല'', ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു.
 

Content Highlights: vayalars award was deliberately delayed sreekumaran thampi reacts