വള്ളത്തോള്‍ക്കവിത ആലാപന മത്സരം

വളളത്തോള്‍ നാരായണ മേനോന്‍
വളളത്തോള്‍ നാരായണ മേനോന്‍

തൃശ്ശൂര്‍: വള്ളത്തോള്‍ സ്മാരക വെബ് സീരീസ് മഹാകവി വള്ളത്തോളിന്റെ കവിതകളുടെ ആലാപനമത്സരം നടത്തുന്നു. സ്‌കൂള്‍ കുട്ടികളില്‍ മലയാളഭാഷയോടും കവിതകളോടും താത്പര്യം വളര്‍ത്തുകയാണ് ലക്ഷ്യം. മഹാകവിയുടെ പാടിപ്പതിഞ്ഞിട്ടില്ലാത്ത കവിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നതും ലക്ഷ്യമാണ്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (11,12 ക്ലാസ്സ്) ഓണ്‍ലൈനായാണ് മത്സരം.

ഉച്ചാരണശുദ്ധി, അര്‍ത്ഥവ്യക്തത, ആലാപനഭംഗി എന്നിവ ഒത്തിണങ്ങിയ പരമാവധി അഞ്ചുമിനിറ്റുള്ള പാരായണം തെളിമയാര്‍ന്ന വീഡിയോകളില്‍ ജൂണ്‍ 30-നു മുമ്പ് അയക്കണം. ഓരോ സ്‌കൂളില്‍നിന്നും മൂന്നുമുതല്‍ അഞ്ചുവരെ വിദ്യാര്‍ഥികളടങ്ങിയ സംഘം ഒന്നിച്ചുപാടിയതാണ് അയക്കേണ്ടത്. ജയിക്കുന്ന മൂന്നു സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതൃഭൂമി സ്‌പോണ്‍സര്‍ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. കവിത തിരഞ്ഞെടുക്കുന്നതിന് മഹാകവിയുടെ സാഹിത്യമഞ്ജരി അല്ലെങ്കില്‍ www. vallatholmemorial.org കാണാം. ഇ-മെയില്‍ - deepram10 @ hotmail.com.

Content Highlights: Vallathol Narayana Menon