തുഞ്ചൻ ഉത്സവം ജനുവരി രണ്ടുമുതൽ

തിരൂർ: തുഞ്ചൻ ഉത്സവം തിരൂർ തുഞ്ചൻപറമ്പിൽ ജനുവരി രണ്ടുമുതൽ ആറുവരെ ആഘോഷിക്കും. രണ്ടിന് രാവിലെ തമിഴ് സാഹിത്യകാരൻ എസ്. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
തുഞ്ചൻപറമ്പിലെ തുറന്ന ഓഡിറ്റോറിയത്തിന് 'എം.ടി. വേദി' എന്നു പേരിടും. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനംചെയ്യും.
11.30-ന് കെ. ജയകുമാർ തുഞ്ചൻ സ്മാരക പ്രഭാഷണം നടത്തും. 12.30-ന് കോളേജ് വിദ്യാർഥികൾക്കായി ദ്രുതകവിതാരചനാ മത്സരം. ഉച്ചയ്ക്ക് രണ്ടിന് ആകാശവാണിയുടെ കവി സമ്മേളനം. തുഞ്ചൻ കലോത്സവം വൈകീട്ട് ആറിന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനംചെയ്യും.
Content Highlights: Thunchan Festival at Tirur`s Thunchanparambu from Jan 2-6. Featuring literary luminaries, competitions, and cultural programs.