ക്രോസ് വേർഡ്സ് പുരസ്കാരപ്പട്ടികയിൽ ആനന്ദ് നീലകണ്ഠനും അനിതാ നായരും

ന്യൂഡൽഹി: ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരർക്ക് നൽകുന്ന ക്രോസ് വേർഡ്സ് പുരസ്കാരത്തിന്റെ അവസാനപട്ടികയിൽ മലയാളികളായ ആനന്ദ് നീലകണ്ഠനും അനിതാ നായരും. ബാലസാഹിത്യ വിഭാഗത്തിലാണ് ഇരുവരുടെയും പുസ്തകങ്ങൾ പരിഗണിച്ചത്. അനിത നായരുടെ ബീപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം, ആനന്ദ് നീലകണ്ഠന്റെ മാഹി എന്നിവയാണ് അന്തിമവട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ.
റസ്‌കിൻ ബോണ്ടിന്റെ ഓൾ ടൈം ഫേവറിറ്റ് നേച്ചർ, സുധാ മൂർത്തിയുടെ ഹൗ ബാംബൂ ഗോട്ട് ഇറ്റ്‌സ് ബൗണ്ടി, രൂപാ പൈയുടെ ദി യോഗ സൂത്രാസ് ഫോർ ചിൽഡ്രൻ എന്നിവയാണ് അവസാനപട്ടികയിലെ മറ്റ് പുസ്തകങ്ങൾ.
ജൂറി അവാർഡിന് പുറമേ, വായനക്കാരുടെ വോട്ടിനെ അടിസ്ഥാനമാക്കിയുള്ള പോപ്പുലർ ചോയ്‌സ് അവാർഡും പരിഗണിച്ചാണ് പുരസ്കാരം. www.crosswords.in എന്ന വെബ്‌സൈറ്റിൽ നവംബർ 25 വരെ വോട്ടുചെയ്യാം. ഡിസംബർ 12-ന് മുംബൈയിലാണ് അവാർഡ്ദാനച്ചടങ്ങ്.
Content Highlights: The 2024 Crossword Book Awards announces shortlists in six categories