സച്ചി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

സച്ചി (ഫോട്ടോ: വി.പി പ്രവീൺകുമാര്‍)
സച്ചി (ഫോട്ടോ: വി.പി പ്രവീൺകുമാര്‍)

കവിയും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സച്ചി സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന സച്ചി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കാവ്യകൃതികളാണ് പരിഗണിക്കുക.

2022 ജനുവരി ഒന്നിനും 2024 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിന്റെ മൂന്നു കോപ്പികള്‍ 2025 നവംബര്‍ 20 മുമ്പായി പ്രൊഫ. എം. ഹരിദാസ്,ശ്രീപദം, മരുതൂര്‍ ലെയിന്‍, വിയ്യൂര്‍ തൃശൂര്‍ -680010 എന്ന വിലാസത്തില്‍ അയ്ക്കണം. 25000 രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 27 ന് കേരള സാഹിത്യഅക്കാദമിയില്‍ നടക്കുന്ന സച്ചി അനുസ്മരണസമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400934242, 8281474235