ആശാന്‍സ്മാരകത്തില്‍ കാവ്യാലാപന മത്സരം

കുമാരനാശാന്‍
കുമാരനാശാന്‍

ആറ്റിങ്ങല്‍: കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ 10ന് വിദ്യാര്‍ഥികള്‍ക്കായി ആശാന്‍കവിതകളുടെ ആലാപന മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്., പൊതുവിഭാഗം എന്നിങ്ങനെ തരംതിരിച്ചാണ് മത്സരം.

ഓരോ വിഭാഗത്തിലുമുള്ള കുട്ടികള്‍ ആശാന്‍ കവിതകളിലെ പ്രത്യേകം നിര്‍ദേശിക്കുന്ന ഭാഗമാണ് ചൊല്ലേണ്ടതെന്ന് സ്മാരകം സെക്രട്ടറി പ്രൊഫസര്‍ എം.ആര്‍.സഹൃദയന്‍തമ്പി അറിയിച്ചു.

വിജയികള്‍ക്ക് ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനം ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏഴിനു മുമ്പ് കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍, തോന്നയ്ക്കല്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കണം. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0471-2618873, 9995778969.

Content Highlights: recitation competition