വീണ്ടും മലയാളത്തെ ഹൃദയത്തോട് ചേര്‍ത്ത് പൗലോ കൊയ്ലോ
വീണ്ടും മലയാളത്തെ ഹൃദയത്തോട് ചേര്‍ത്ത് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ. മലയാളത്തിലേക്കു മൊഴിമാറ്റിയ സ്വന്തം നോവലുകളുടെ ബുക്ക് ഷെല്‍ഫ് ട്വീറ്റ് ചെയ്തുകൊണ്ടാണ് പൗലോ കൊയ്ലോ മലയളാത്തോടുള്ള തന്റെ സ്നേഹം പങ്കുവെച്ചത്. മലയാളത്തിലും ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് പൗലോ കൊയ്ലോ.
നേരത്തെയും തന്റെ ട്വീറ്റുകളിലൂടെ പൗലോ കൊയ്ലോ മലയാളത്തെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. 'ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല' എന്ന പൗലോ കൊയ്ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.