മെല്‍ബണ്‍ സാഹിത്യോത്സവം; മലയാളിസാന്നിധ്യമാകാന്‍ അനന്യ ജി.യും എന്‍.എം. പ്രദീപും

കോഴിക്കോട്: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സാഹിത്യനഗരം സംഘടിപ്പിക്കുന്ന മെല്‍ബണ്‍ എമേര്‍ജിങ് റൈറ്റേഴ്സ് ഫെസ്റ്റിവലില്‍ ഇക്കുറി മലയാളിസാന്നിധ്യവും. എഡിറ്റ് ചെയ്യാത്ത 20 മിനിറ്റ് ഒറ്റ ഷോട്ട് മൊബൈല്‍ വീഡിയോയിലൂടെ സാഹിത്യനഗരത്തെ പരിചയപ്പെടുത്തുന്ന സെഷനിലേക്കാണ് കോഴിക്കോടിനെക്കുറിച്ചുള്ള വീഡിയോ ഒരുക്കിയത്.
യുവ എഴുത്തുകാരിയും ഗൃഹലക്ഷ്മിയില്‍ ജേണലിസ്റ്റുമായ അനന്യ ജി.യാണ് വീഡിയോ തയ്യാറാക്കിയത്. മധുരത്തിന്റെയും സാഹിത്യത്തിന്റെയും കേന്ദ്രമായ മിഠായിത്തെരുവുമുതല്‍ കോഴിക്കോടിന്റെ കലാസംഗീത യാത്രകള്‍ക്ക് താവളമൊരുക്കിയ ടൗണ്‍ഹാള്‍വരെയുള്ള കാഴ്ചകള്‍ ക്യാമറയിലാക്കിയത് മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എന്‍.എം. പ്രദീപാണ്.
https://www.youtube.com/watch?v=ZJ_jULZDPkY എന്ന ലിങ്കില്‍ വീഡിയോ ലഭ്യമാണ്.
Content Highlights: Melbourne literary festival Australia