പതിറ്റാണ്ടുകളുടെ അധ്വാനത്തിന് ഫലമായി, ഞാറ്റ്യേല ശ്രീധരന്റെ ചതുര്‍ഭാഷാനിഘണ്ടു പ്രകാശിതമായി

തലശ്ശേരി: തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷാപദങ്ങളെ ഒരു നിഘണ്ടുവിലേക്ക് സമന്വയിപ്പിക്കാനുള്ള ഞാറ്റ്യേല ശ്രീധരന്റെ ശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജീവിതമൊട്ടാകെ ദ്രാവിഡഭാഷകള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതം സഫലമായിരിക്കുന്നു. ഞാറ്റ്യേല ശ്രീധരന്റെ ചതുര്‍ഭാഷാനിഘണ്ടു കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ പ്രകാശനം ചെയ്ത നിഘണ്ടു ഏറ്റുവാങ്ങിയത് പി. കുമാരനാണ്. കെ.ടി. ബാബുരാജ് പുസ്തകപരിചയം നടത്തി. ഞാറ്റ്യേല ശ്രീധരന്റെ ഭാഷാപ്രയത്‌നത്തെ പ്രമേയമാക്കി ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് എന്ന ഡോക്യുമെന്റി ചെയ്ത സംവിധായകന്‍ നന്ദന്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. ബാലകൃഷ്ണന്‍ കൊയ്യാല്‍, കെ.കെ. രമേഷ്, സരിത.കെ.ആര്‍., ഡോ. പ്രിയ വര്‍ഗീസ്, വി.കെ. ബാലന്‍, റാഫി പൂക്കോം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന വിതരണം ചെയ്യുന്നതാണ്.
Content Highlights: Njattyela Sreedharan, Chathurbhasha Dictionary, E.P Rajagopalan, Bhasha Institute