'എം.ടി.-എന്‍.പി. ഇരുകരകള്‍ക്ക് ഒരാകാശം' പുസ്തകം പ്രകാശനംചെയ്തു

കോഴിക്കോട്: എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എം.ടി.-എന്‍.പി.: ഇരുകരകള്‍ക്ക് ഒരാകാശം' എന്ന പുസ്തകം സുഭാഷ് ചന്ദ്രന്‍, അശ്വതി വി. നായര്‍ക്ക് നല്‍കി പ്രകാശനംചെയ്തു.
ഉറ്റസുഹൃത്തുക്കളായിരുന്ന എന്‍.പി. മുഹമ്മദിനെയും എം.ടി. വാസുദേവന്‍നായരെയും കുറിച്ച് എന്‍.പി. മുഹമ്മദിന്റെ മകനും എഴുത്തുകാരനുമായ എന്‍.പി. ഹാഫിസ് മുഹമ്മദ് എഴുതിയ പുസ്തകം എം.ടി.യുടെ മകള്‍ അശ്വതി ഏറ്റുവാങ്ങിയപ്പോള്‍ ആ പഴയസൗഹൃദത്തിന്റെ ഊഷ്മളത പുതിയകാലത്തേക്കും പടര്‍ന്നു.
മാതൃഭൂമി ബുക്‌സില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ബുക്സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ്, കോപ്പി എഡിറ്റര്‍ എന്‍.എസ്. അനസ് എന്നിവര്‍ സംസാരിച്ചു. എന്‍.പി. ഹാഫിസ് മുഹമ്മദ് മറുപടിപ്രസംഗം നടത്തി.