എം.ടി.ക്ക് തുഞ്ചന്റെ മണ്ണിൽ സ്‌മാരകം

#പ്രദീപ് പയ്യോളി
തിരൂർ തുഞ്ചൻസ്‌മാരക കേന്ദ്രത്തിന്റെ പ്രവേശനകവാടം (ഫയൽചിത്രം)
തിരൂർ തുഞ്ചൻസ്‌മാരക കേന്ദ്രത്തിന്റെ പ്രവേശനകവാടം (ഫയൽചിത്രം)

തിരൂർ: മൂന്നുപതിറ്റാണ്ടിലധികം ഭാഷാപിതാവിന്റെ മണ്ണിൽ നിലയുറപ്പിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് തുഞ്ചന്റെ മണ്ണിൽ ഉചിതമായ സ്‌മാരകം ഉയരും. പഠനകേന്ദ്രമായി നിർമിക്കുന്ന സ്‌മാരകത്തിന് ബജറ്റിൽ ആദ്യപടിയായി അഞ്ചുകോടി രൂപ വകയിരുത്തി.

മലയാളഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നൽകുന്നതും എം.ടി.യുടെ ജീവിതവും കൃതികളും സംഭാവനകളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുംവിധവുമുള്ള പഠനകേന്ദ്രമാകും സ്ഥാപിക്കുക.

തുഞ്ചൻ സ്‌മാരക ട്രസ്റ്റ് ചെയർമാനായിരുന്ന എം.ടി.യുടെ സ്‌മരണയിൽ പഠനകേന്ദ്രത്തിനായി തുക വകയിരുത്തിയ സംസ്ഥാന സർക്കാരിനെ തുഞ്ചൻ സ്‌മാരക ട്രസ്റ്റ് അഭിനന്ദിച്ചു.

അനുയോജ്യമായ ആദരവ്

ഏറ്റവും പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർക്ക് സ്‌മാരകമായി തുഞ്ചൻപറമ്പിൽ പഠനകേന്ദ്രം സ്ഥാപിക്കുന്നതിൽ ഏറെ സന്തോഷം. എം.ടി.യെപ്പോലെ വലിയൊരു ഇതിഹാസപുരുഷന് അനുയോജ്യമായ ആദരവാണ് സർക്കാർ നൽകിയത്. തുഞ്ചൻ സ്‌മാരക ട്രസ്റ്റ് നന്ദിയും സന്തോഷവും അറിയിച്ചു.

വൈശാഖൻ

(ചെയർമാൻ, തുഞ്ചൻ സ്മാരക ട്രസ്റ്റ്)

• തിരൂർ തുഞ്ചൻസ്‌മാരക കേന്ദ്രത്തിന്റെ പ്രവേശനകവാടം (ഫയൽചിത്രം)

Content Highlights: Govt to build memorial to MT Vasudevan Nair, Legendary Indian author