സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എൻ. കാരശ്ശേരിയും കല്പറ്റ നാരായണനും പരിഗണനയിൽ

#Literature Desk
എം.എൻ. കാരശ്ശേരി, കൽപ്പറ്റ നാരായണൻ | ചിത്രങ്ങൾ: മാതൃഭൂമി
എം.എൻ. കാരശ്ശേരി, കൽപ്പറ്റ നാരായണൻ | ചിത്രങ്ങൾ: മാതൃഭൂമി

തൃശ്ശൂർ: എം.എൻ. കാരശ്ശേരിയോ കല്പറ്റ നാരായണനോ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായേക്കും. നിലവിലെ അക്കാദമി സെക്രട്ടറിയുടെ കാലാവധി മേയ് 31-ന് അവസാനിക്കും. ഈ സ്ഥാനത്തേക്കും അനേകം പേരുകൾ പരിഗണനയിലുണ്ട്. അക്കാദമി സെക്രട്ടറിക്ക് 50,000 രൂപ ശമ്പളമുണ്ട്. വാഹനവും മറ്റ് അലവൻസുകൾക്കും പുറമേയാണ്. അക്കാദമി പ്രസിഡന്റിന് മാസം 25,000 രൂപ ഓണറേറിയം മാത്രമാണുള്ളത്. വാഹനവും കിട്ടും. വൈസ് പ്രസിഡന്റിന് 10,000 രൂപയാണ് ഓണറേറിയം.

Content Highlights: M.N. Karassery and Kalpetta Narayanan are being considered for the post of Kerala Sahitya Akademi President. The current secretary's term ends on May 31, with recruitment ongoing for the role which offers a 50,000 rupees salary.