മലയാളത്തിന്റെ മഹാസാനുവിന് പ്രണാമം; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: 'പകല്‍ ജോലി ചെയ്ത് വൈകുന്നേരമാവുമ്പോള്‍ ഒന്നുറങ്ങാന്‍ കൊതിക്കുന്നതുപോലെ വിട പറയണം' എന്ന് അതിയായി ആഗ്രഹിച്ച, എഴുതിയ, മലയാളത്തിന്റെ സ്വന്തം സാനുമാഷിന് അന്ത്യനിദ്ര. നിരൂപണ സാഹിത്യത്തിന്റെ കാരണവര്‍ക്ക് വിടനല്‍കാനായി ആയിരങ്ങളാണ് രവിപുരം ശ്മശാനത്തിലെത്തിച്ചേര്‍ന്നത്. എം.കെ. സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
രാഷ്ട്രീയ-സാംസ്‌കാരിക ബൗദ്ധിക മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാനായി രവിപുരം ശ്മശാനത്തിലെത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ശിഷ്യഗണങ്ങളും അവസാനമായി ഒരു നോക്കുകാണാനായി, പ്രണാമം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.
Content Highlights: MK Sanu's body was cremated with officail honors